Uncategorized
ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനവും തള്ളി

കണ്ണൂർ: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.



