ഇരിട്ടി ദിയാ ഗോൾഡൻ ഡയമണ്ട്സ് അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു

അധ്യാപകദിനത്തിന്റെ ഭാഗമായി ഇരിട്ടി ദിയാ ഗോൾഡൻ ഡയമണ്ട്സിന്റെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. വിരമിച്ച അധ്യാപകരും നിലവിൽ അധ്യാപക രംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ നിരവധി അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ഡയറക്ടർമാരായ അജീഷ്, ശ്രീരാഖ്, മാനേജർ കനകേഷ് എന്നിവർ സംസാരിച്ചു. അധ്യാപകരുടെ സമർപ്പണത്തെയും വിദ്യാർത്ഥികളുടെ ജീവിതത്തിലും സമൂഹത്തിന്റെ വളർച്ചയിലും അവർ വഹിക്കുന്ന വിലപ്പെട്ട പങ്കിനെയും ഡയറക്ടർമാരും മാനേജരും അനുസ്മരിച്ചു. തുടർന്ന് അധ്യാപകർ തങ്ങളുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.
അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകർക്കായി പ്രത്യേക ഓഫറുകളും ദിയാ ഗോൾഡൻ ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 5 മുതൽ 10 വരെ സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 50% ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം ഇളവും ലഭിക്കും. അധ്യാപകരോടുള്ള ആദരസൂചകമായാണ് ഈ പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.




