Uncategorized
താമരശേരിയിൽ സ്വകാര്യ ബസിൽ കാർ ഇടിച്ചു; അഞ്ചു പേർക്ക് പരിക്ക്

കോഴിക്കോട്: താമരശേരിക്ക് സമീപം സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചുകയറി അഞ്ചു പേർക്ക് പരിക്ക്. വയനാട് ഭാഗത്തുനിന്ന് വന്ന ഫോർച്യൂണർ കാറാണ് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്. കോഴിക്കോടുനിന്ന് കണ്ണപ്പൻകുണ്ടിലേക്ക് പോകുകയായിരുന്നു ബസ്.വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. കാർ യാത്രികരായ മംഗലാപുരം സ്വദേശി സൗധ, ഐഫ എന്നിവർക്കും ബസ് യാത്രികരായ കണ്ണപ്പൻകുണ്ട് സ്വദേശി ജുനൈന, ആയിഷ, ആമിന എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.




