Uncategorized

ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില വീണ്ടും കുറഞ്ഞിട്ടുണ്ടേ…

സംസ്ഥാനത്ത് ഇന്നും സ്വർണവില താഴോട്ടേക്ക് തന്നെ. ഇന്നലെ 109760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് വില വീണ്ടും കുറഞ്ഞിരിക്കുകയാണ്.

280 രൂപയുടെ കുറവാണ് ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 109480 രൂപയായി. 13,685 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

ഒരു പവന് 1,09,480 രൂപ ആണെങ്കിലും പണിക്കൂലിയും മറ്റും ചേരുമ്പോൾ വില ഏതാണ്ട് 1,26,296 രൂപയിലേക്കെത്തും. ഇന്നലെ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ 11ന് 1,11,040 രൂപയായിരുന്നു സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഒക്ടോബർ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കൂടിയ വില കൂടിയാണിത്. തൊട്ടടുത്ത ദിവസം വില കുറഞ്ഞ് 110720 രൂപയിലേക്കെത്തി. അന്നുതന്നെ 960 രൂപ കുറഞ്ഞ് വില 109760 രൂപയിലേക്ക് താഴ്ന്നു. വൈകിട്ടോടെ വില വീണ്ടും കുറഞ്ഞ് 109760 രൂപയിലേക്ക് എത്തുകയായിരുന്നു. ഇന്നിതാ വില താഴ്ന്ന് 109480 രൂപയിൽ എത്തിനിൽക്കുകയാണ്. സ്വർണ വില വരും ദിവസങ്ങളിലും കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button