Uncategorized
ബോട്ട് മറിഞ്ഞ് കാണാതായ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി

യമുനനഗർ(ഹരിയാന): യമുനാനദിയിൽ കരസേനയുടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടു സൈനികരുടെ മൃതദേഹം കണ്ടെത്തി. ഹത്നികുണ്ഡ് ബരേജിന് സമീപം നടന്ന സംയുക്ത ജലപരീശീലനത്തിനിടെയാണ് ബോട്ട് മറിഞ്ഞത്ബുധനാഴ്ച വൈകിട്ടോടെ 10-15 കിലോമീറ്റർ താഴെയായി ഉത്തർപ്രദേശിൽ ഉൾപ്പെടുന്ന മേഖലയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രതാപ് നഗർ സ്റ്റേഷൻ സിഐ റോഹ്താഷ് പറഞ്ഞു.




