Uncategorized

പഴയ നാണയങ്ങൾ വിറ്റാൽ വൻതുക ലഭിക്കുമെന്ന് വാഗ്ദാനം; കൊച്ചിയിൽ ബിഹാർ സ്വദേശിക്ക് നഷ്ടമായത് 2.70 ലക്ഷം രൂപ

കൊച്ചി: പഴയ നാണയങ്ങൾക്കും കറൻസികൾക്കും പകരമായി 9.50 ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് ബിഹാർ സ്വദേശിയിൽ നിന്ന് 2.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബിഹാർ സ്വദേശി എം ഡി മിസ്തറാണ് മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയത്.

മിസ്തറിന്റെ കൈവശമുള്ള പഴയ നാണയങ്ങളും കറൻസികളും കൈമാറിയാൽ 9.50 ലക്ഷം രൂപ നൽകാമെന്നും തുക ഹോം ഡെലിവറിയായി എത്തിക്കാമെന്നും പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് ഹോം ഡെലിവറി ചാർജിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 11 മുതൽ 20 വരെ അക്കൗണ്ട് വഴി മിസ്തറിൽ നിന്ന് ഏകദേശം 2.70 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പിന്നീട് തുക തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. തുടർന്നാണ് മിസ്തർ മട്ടാഞ്ചേരി പൊലീസിനെ സമീപിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button