Uncategorized
അങ്കമാലിയിൽ യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് 4 ദിവസം പഴക്കം, അന്വഷണമാരംഭിച്ച് പൊലീസ്

കൊച്ചി: എറണാകുളം അങ്കമാലിയിൽ 36കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഫ്ലോറൻസിയയാണ് മരിച്ചത്. വസ്ത്രമില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ട്. കൊലപാതക സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന യുവതിയാണ് ഇവർ. അങ്കമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി



