Uncategorized

കറിയെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

മലപ്പുറം: കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലിസ് കസ്റ്റഡിയിലെടുത്തു.


ഉച്ചഭക്ഷണത്തിൽ തയാറാക്കിയ കറിയെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ റഷീദ് കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിനു താഴെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയായ റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഫസീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button