വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: കാലടി സര്‍വകലാശാലയില്‍ സമരം ശക്തമാക്കാന്‍ എസ്എഫ്‌ഐ

കൊച്ചി: കാലടി സര്‍വകലാശാലയില്‍ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി എസഎഫ്‌ഐ. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ അണിനിരത്തി സമരം ചെയ്യാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
സര്‍വകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്.
തന്നെ കൈയേറ്റം ചെയ്തുവെന്ന് താത്കാലിക വിസി സിസ തോമസിന്‍റെ പരാതിയിലും പൊലിസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസിലുമായി നാലു വിദ്യാര്‍ഥികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മെബിന്‍, യദു കൃഷ്ണന്‍, ബേസില്‍, വിജീഷ് എന്നിവരെ പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.




