Uncategorized

പേരാവൂർ ശ്രീശങ്കരാചാര്യയിൽ ഓണാഘോഷം ‘ആവേശം 2026’ വർണ്ണാഭമായി സമാപിച്ചു

പേരാവൂർ: പേരാവൂർ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിൽ ഓഗസ്റ്റ് 20, 22 തീയതികളിലായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ആവേശം 2026’ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന ആവേശകരമായ വിളംബര ഘോഷയാത്ര നടന്നു.
ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പേരാവൂർ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ശാൽവിൻ പി. എസ്. നിർവ്വഹിച്ചു. ചടങ്ങിൽ സെന്റർ മാനേജർ പ്രണവ് പ്രകാശ് അധ്യക്ഷത വഹിച്ചു.
രണ്ടുദിവസങ്ങളിലായി നടന്ന ആഘോഷങ്ങളിൽ മനോഹരമായ പൂക്കള മത്സരവും ഒട്ടനവധി പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ആവേശകരമായ കമ്പവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്നു. സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button