Uncategorized

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടിയേറി; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന് കൊടിയേറി. സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. ശശി തരൂർ എംപി എംഎൽഎമാരായ എം വിൻസെന്റ്, എം ആർ ബൈജു, ജി സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നിൽ എത്തിച്ചത്നാളെ വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 30 വരെ നടക്കുന്ന വാരാഘോഷത്തില്‍ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് നടക്കുന്നത്. ഇതിനു പുറമെ വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികള്‍ സജ്ജമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് മാത്രമായി 3,000 ത്തോളം കലാകാരന്മാരും സംസ്ഥാനത്താകെ 8000 ത്തിലേറെ കലാകാരന്മാരും പരിപാടിയില്‍ പങ്കാളികളാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button