Uncategorized
ഇരിട്ടി സംഗീത സഭയുടെ ‘ഓണപ്പൂത്താലം’ ഓണാഘോഷവും കുടുംബ സംഗമവും

ഇരിട്ടി സംഗീത സഭയുടെ ആഭിമുഖ്യത്തിൽ ‘ഓണപ്പൂത്താലം’ ഓണാഘോഷവും കുടുംബ സംഗമവും ഇരിട്ടി റിവർ ബ്രീസ് ഗാർഡേനിയയിൽ വച്ച് നടന്നു.
സാംസ്കാരിക പരിപാടി സുപ്രസിദ്ധ ചലച്ചിത്ര താരം വിപിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു.
സംഗീത സഭ വൈസ് പ്രസിഡന്റ് കെ സി ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി സരള, ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, മുൻ നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത, ഷാജി ജോസ് കുറ്റിയിൽ, മനോജ് അമ്മ എന്നിവർ സംസാരിച്ചു.
കെ എം കൃഷ്ണൻ സ്വാഗതവും പി പി ജയപ്രകാശ് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ ഗെയിം ഷോകൾ, നൃത്തങ്ങൾ, ഗാനമേള എന്നിവ അരങ്ങേറി.




