Uncategorized

തൃശൂര്‍ പേരാമംഗലത്ത് വന്‍ കവര്‍ച്ച; മകളുടെ വിവാഹത്തിനായി വാങ്ങിയ 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: പേരാമംഗലത്ത് വന്‍ കവര്‍ച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് മോഷണം നടന്നത്. 50 പവന്‍ സ്വര്‍ണം മോഷണം പോയി. പറപ്പൂര്‍ സ്വദേശി ഷക്കീറിന്റെ വീട്ടിലായിരുന്നു കവര്‍ച്ച. മകളുടെ വിവാഹത്തിനായി വാങ്ങി വെച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായിരിക്കുന്നത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button