Uncategorized

AICC ആസ്ഥാനത്തെ വന്ദേമാതരം: കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു; വിമര്‍ശനവുമായി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല. വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ചോദ്യം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിപിഐയുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും കണ്‍വീനര്‍ വ്യക്തമാക്കി.

എന്‍സിപി എല്‍ഡിഎഫില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നെന്നും ആ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. നാഷണല്‍ ലീഗിന്റെ പരാതിയും ഉടന്‍ പരിശോധിക്കുമെന്നും അവരുടെ ആവശ്യവും മുന്നണിയുടെ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗം വൈകിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എല്‍ഡിഎഫ് എപ്പോള്‍ യോഗം ചേരണം ചേരണ്ട എന്ന് മുന്നണി തീരുമാനിക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കടലില്‍ പോയ ആളുകളെ തിരിച്ചു കിട്ടാത്തത് എല്‍ഡിഎഫ് യോഗം ചേരാത്തത് കൊണ്ട് ആണോ എന്നും റേഷന്‍ പ്രശ്‌നം എല്‍ഡിഎഫ് യോഗം ചേര്‍ന്നാല്‍ പരിഹരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് കൊണ്ടുവന്ന പദ്ധതിയാണ്. ഇന്ന് എല്ലാ കുടുംബങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ഇതിനുള്ള വിഹിതം വെട്ടിക്കുറച്ചു. അതിനെതിരായാണ് കഴിഞ്ഞ സര്‍ക്കാര്‍ പവര്‍ത്തിച്ചിരുന്നത്. എന്നാല്‍ എവിടെയും കോണ്‍ഗ്രസ് ഈ പദ്ധതിയെ എതിര്‍ക്കുന്നില്ല. ഇത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കലാണ് എന്നും അദ്ദേഹം വമര്‍ശിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രതികരിച്ച അദ്ദേഹം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നെന്ന് കുറ്റപ്പെടുത്തി. കേരളത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്നത് പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില അംഗങ്ങളും ഉന്നയിച്ച എതിര്‍പ്പിനെ തുടര്‍ന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഎംശ്രീ വിഷയത്തില്‍ അദ്ദേഹം മുന്‍ നിലപാട് തന്നെ ആവര്‍ത്തിച്ചു.

കാസര്‍കോട് തൂഫാന്‍ കേസില്‍ പ്രതികരിച്ച അദ്ദേഹം മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി ചിലര്‍ മയക്കുമരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുന്നു എന്ന് കുറ്റപ്പെടുത്തി. വിഷയത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തകള്‍ നീക്കിയതില്‍ സങ്കേതിക പ്രശ്‌നമില്ലെന്നും ലീഗല്‍ റിക്വസ്റ്റിന്റെ അടിസഥാനത്തിലാണെന്നുമുള്ള മെറ്റയുടെ മറുപടിയില്‍ പതികരിക്കവെ മുഖ്യമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെങ്കില്‍ പ്രതിപക്ഷം പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുടെ മറുപടി മാധ്യമങ്ങളുടെ മുന്നിലുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്ഥലം മാറ്റം നടത്തി ആളുകളെ ഉപദ്രവിക്കുന്നു എന്നും ടി പി രാമകൃഷ്ണന്‍ വിമര്‍ശിച്ചു. ഉദ്യോഗസ്ഥ കുഴഞ്ഞു വീണ് മരിച്ചെന്നും സര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലില്‍ കാണാതായ കണ്ടെത്താന്‍ കേന്ദ്ര സേനയുടെ സഹായം തേടിയില്ലെന്നും തിരച്ചിലിന് കാലതാമസം ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴും 3 പേരെ കണ്ടെത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button