Uncategorized
ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട് മർദ്ദിച്ചെന്ന ആരോപണവുമായി വയോധിക

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്ളുവന്‍സറുമായ ശാലു പേയാട് മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി മലയന്‍കീഴ് സ്വദേശിനി ശാന്തയാണ് രംഗത്തെത്തിയത്. ചാരിറ്റിയിലൂടെ വീട് വെച്ച് നല്‍കാമെന്ന് കാണിച്ച് കബളിപ്പിച്ചു എന്നാണ് ആരോപണം.ശാന്ത നല്കിയ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് കേസെടുക്കും. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ ആരോപണങ്ങള്‍ വ്യാജമെന്ന വിശദീകരണവുമായി ശാലു പേയാട് രംഗത്തെത്തി. ഇല്ലാത്ത കഥ പറഞ്ഞ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ശാലു പറഞ്ഞു. പാറ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ തടുക്കുക മാത്രമാണ് ചെയ്തത്. കള്ളക്കഥ പറഞ്ഞ് വീട് നേടിയെടുക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയപ്പോഴുള്ള വൈരാഗ്യമാണെന്നും ശാലു പേയാട് പ്രതികരിച്ചു.




