Uncategorized
കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത; വസ്ത്രങ്ങളും സാധനങ്ങളും തകർന്ന അവശിഷ്ടങ്ങൾക്കടിയിൽ

കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. വാടകക്കാരായ ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഈ ക്രൂരത നടന്നത്. അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകൾ പൂർണ്ണമായും തകർത്തത്.
വാടകക്കാരും ഉടമകളും തമ്മിൽ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഉടമസ്ഥർ ഈ ക്രൂരത കാട്ടിയതെന്ന് ദമ്പതികൾ പറഞ്ഞു. അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകർത്തതെന്നും ദമ്പതികൾ ആരോപിക്കുന്നു. വീട് തകർത്തതോടെ ഇവരുടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും അടക്കം അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു



