Uncategorized

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങവെ ദുരന്തം; പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബായ്: ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ദുബായിൽ ബിൽഡിംഗ് ആക്സസ് സൊല്യൂഷൻസ് കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്ന സനീഷ് ബാബു (48) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ദുബായിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ യാത്ര ചെയ്യവേയാണ് ദാരുണ സംഭവം. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾക്കായി കാത്തുനിൽക്കുന്നതിനിടെ സനീഷ് പെട്ടെന്ന് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

കുടുംബത്തിന് പെട്ടെന്ന് ഹൈദരാബാദിലേക്ക് എത്താൻ സാധിക്കാത്തതിനെ തുടർന്ന് എയർലൈൻ അധികൃതരും രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പൊലീസും ചേർന്നാണ് ഭൗതികശരീരം കൊച്ചിയിലെത്തിക്കാൻ സഹായമൊരുക്കിയത്. കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button