Uncategorized

LPST റാങ്ക് ഹോള്‍ഡേഴ്‌സ് സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കാത്തത് ഗൗരവതരം: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഫോള്‍ഡര്‍മാര്‍ 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് രംഗത്ത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അദ്ദേഹം സമരപ്പന്തലില്‍ എത്തി കണ്ടിരുന്നു. ഔദ്യോഗികമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് റിയാസ് വിമര്‍ശിച്ചു.

ഇത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ സമീപനമാണ്. അധികാരത്തില്‍ എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് പോലും വിളിക്കാത്തത് ഗൗരവതരം. കോണ്‍ഗ്രസില്‍ ഈ വിഷയത്തില്‍ യോജിച്ച അഭിപ്രായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരാഹാര സമരം അനുഷ്ഠിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില വളരെ മോശമായി വരുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിവസം മുമ്പ് പൊലീസിനെ ഉപയോഗിച്ച് നിര്‍ബന്ധമായി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് സമരപ്പന്തലില്‍ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പിഎസ്‌സി നിയമനം രാജ്യത്തിന് അഭിമാനകരണമാണെന്ന് പറഞ്ഞ അദ്ദേഹം റെക്കോര്‍ഡ് നിയമനം നടത്താന്‍ ഇടത് സര്‍ക്കാരിന് കഴിഞ്ഞെന്നും അവകാശപ്പെട്ടു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അടിയന്തരമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button