Uncategorized

ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ് ചാന്‍സലര്‍ ഡോ. ഡി മാവൂത്ത്

കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ് ചാന്‍സലര്‍ ഡോ. ഡി മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരത്തില്‍ ഉദ്ഘാടകനായാണ് വൈസ് ചാന്‍സലര്‍ പങ്കെടുത്തത്. തന്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങില്‍ തന്നെ വിസി പ്രസംഗിച്ചു.

എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങള്‍ പറയുമെന്നായിരുന്നു മാവൂത്ത് പറഞ്ഞത്. പലരും എതിര്‍ക്കുകയും ചെയ്യും. പക്ഷേ താന്‍ പങ്കെടുക്കുന്നത് ഇന്റലക്ച്വല്‍ പരിപാടിയിലാണ്. അത് ആരും കാണില്ല. ദേശസ്‌നേഹം, ധാര്‍മ്മികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിനും മുകളിലെന്നും മാവൂത്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button