Uncategorized

വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തിയോ ഐഷ പോറ്റിയോ, ബോ‍ർഡ് കോർപ്പറേഷൻ വിഭജനം കോൺ​ഗ്രസിന് കീറാമൂട്ടി

തിരുവനന്തപുരം; സർക്കാർ അധികാരത്തിലെത്തിയ ശേഷം‌ നടന്ന ആദ്യയുഡിഎഫ് യോ​ഗത്തിൽ ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല. ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് പിരിഞ്ഞത്. ഇതിനിടെ കോൺഗ്രസിൽ അവകാശവാദം ശക്തമാക്കി മുതി‍ർന്ന നേതാക്കൾ. കെപിസിസിക്ക് പുതിയ പ്രസിഡന്റ് ചർച്ചക്കൊപ്പം ബോർഡ് കോർപ്പറേഷൻ അധ്യക്ഷ സ്ഥാനചർച്ചകളും ഒരുമിച്ച് നടത്തുകയാണ്. കെപിസിസി മാധ്യമവിഭാ​ഗത്തിലെ ദീപ്തി മേരി വർ​ഗീസ്, സിപിഎമ്മിൽ നിന്ന് കോൺ​ഗ്രസിലെത്തിയ ഐഷ പോറ്റി എന്നിവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ അം​ഗമായ

ദീപ്തിക്ക് പാർട്ടിയിൽ പ്രധാനസ്ഥാനമാണ് കൂടുതൽ താല്പര്യം. അതില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷ പോലെ പ്രമുഖപോസ്റ്റ് വേണം. കൊട്ടാരക്കരയിൽ ബാല​ഗോപാലിനെതിരെ ശക്തമായ മത്സരം കാഴ്ച്ച വച്ച ഐഷ പോറ്റിക്ക് വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനം കൊടുക്കണമെന്നാണ് സതീശൻ്റെ താല്പര്യം. മത്സരത്തിൽ നിന്ന് മാറി നിന്ന് കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. കെപിസിസിഅധ്യക്ഷനും രണ്ട് വർക്കിം​ഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനം നടക്കുന്നില്ല. പാ‍ർട്ടി അധ്യക്ഷനായി ഷാഫിയുടെ പേരാണ് കെ സി വിഭാ​ഗം മുന്നോട്ട് വയ്ക്കുന്നത്. ജോസഫ് വാഴക്കനായി ചെന്നിത്തലയും പിടി മുറുക്കുന്നു. ബെന്നിയും ആൻ്റോയും കൊടിക്കുന്നിലും നീക്കങ്ങളിൽ സജീവമാണ്. ഈ തർക്കം രൂക്ഷമായതോടെ മറ്റ് ചർച്ചകൾ വഴി മുട്ടി.

ഘടകക്ഷികളും സമർദ്ദം ശക്തമാക്കി
ഭരണപരിഷക്കരണകമ്മീഷൻ അധ്യക്ഷനായി പി ജെ ജോസഫിനും എം കെ മുനീറിനും വേണ്ടി ഇരു പാർട്ടികളും രം​ഗത്തുണ്ട്. മുനീറിനെ വയോജനകമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്കും പരി​ഗണിക്കുന്നുണ്ട്. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി കെ പി എ മജീദിനും വേണമെന്നാണ് ലീ​ഗിൻ്റെ ആ​ഗ്രഹം. രണ്ടര വർഷത്തിന് ശേഷം മന്ത്രിയാക്കാമെന്ന് വാ​ഗ്ദനമുള്ള മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ പ്രതീക്ഷിക്കുന്നു. ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേകപദവിയാണ് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ്റെ നോ‌ട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button