Uncategorized

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പിറക്കി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പ് പുറത്തിറക്കി ഫിഷറീസ് മന്ത്രി. നാളിതുവരെ തിരച്ചിലനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു എന്നാണ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടര്‍ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും കടല്‍ പ്രക്ഷുബ്ദമായതാണ് കണാതായവരെ കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണമെന്നുമാണ് വിശദീകരണം. കപ്പലും ഡോണിയര്‍ വിമാനവും മറൈന്‍ പൊലീസിന്റെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടുണ്ട്. ലഭ്യമായ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തുകയും എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button