Uncategorized

ലഹരി കേസുകളിൽ പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തരുത് ; എക്സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം

തിരുവനന്തപുരം: ലഹരി കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ പുറത്തിറക്കിയത്.
പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകർത്തരുതെന്നും, അത്തരം ദൃശ്യങ്ങൾ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ
പ്രസിദ്ധീകരിക്കുന്നതിനായി
പ്രത്യേകമായി ചിത്രീകരിക്കുന്ന
ദൃശ്യങ്ങൾ നിയമപരമായ തെളിവായി
ഉപയോഗിക്കാനാകില്ലെന്നും
ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക
സമൂഹമാധ്യമ പോസ്റ്റുകൾ പലപ്പോഴും
വിമർശനങ്ങൾക്ക് ഇടയാക്കിയ
പശ്ചാത്തലത്തിലാണ് എക്സൈസ്
വകുപ്പിന്റെ ഈ പുതിയ
മാർഗനിർദേശങ്ങൾ
പുറത്തിറക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button