Uncategorized

യുണൈറ്റഡ് മർച്ചന്റ് ചേംബർ ജില്ലാ കൗൺസിലും ഭരണസമിതി തെരഞ്ഞെടുപ്പും ഓഗസ്റ്റ് രണ്ടിന് കണ്ണൂരിൽ ​നടക്കും.

​കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ് ചേംബർ (UMC) ജില്ലാ കൗൺസിലും ഭരണസമിതി തെരഞ്ഞെടുപ്പും ഓഗസ്റ്റ് രണ്ടിന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
​കണ്ണൂർ നോർത്ത് മലബാർ ചേംബർ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ജോബി വി. വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി. എൻ. സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ചിറക്കൽ ബുഷ്റ സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് ടി. കെ. ഹെൻട്രി മുഖ്യപ്രഭാഷണം നടത്തും.
​ഭരണസമിതി തെരഞ്ഞെടുപ്പിന് പുറമേ, സംഘടനയുടെ നടപ്പു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡന്റ് കെ. എം. ബഷീറും, വരവ്-ചെലവ് കണക്കുകൾ ജില്ലാ വർക്കിങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിലും അവതരിപ്പിക്കും.
​ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെയും കായിക മേഖല ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കും. കൂടാതെ യൂത്ത് വിങ്, വനിതാ വിങ് നേതാക്കളെയും ചടങ്ങിൽ അനുമോദിക്കുന്നതാണ്.
​വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി. എൻ. സെബാസ്റ്റ്യൻ, സെക്രട്ടറി ചിറക്കൽ ബുഷ്റ, ട്രഷറർ ജേക്കബ് ചോലമറ്റം, ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി സി. ജി. ജോൺ ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ബഷീർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button