Uncategorized

ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍, രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം

.
ദില്ലി: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തിൽ ഉറച്ച് ബിജെപി. അമിത് ഷായ്ക്ക് എതിരെയുള്ള പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബഹളം തുടരും. ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യത്തിൽ ബഹളം വെക്കാൻ ബിജെപി തീരുമാനം. അതേസമയം, പൊലീസ് അതിക്രമം രണ്ട് സഭകളിലും ഇന്നും ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമക്കി. രാജ്യസഭ അജണ്ടയിൽ ഇതുവരെ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. അയോധ്യാ സംഭാവന കൊള്ളയിലേക്ക് ഇനി ശ്രദ്ധ തിരിക്കണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പർ ചോർന്നത് രണ്ട് വഴികളിലൂടെ എന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

മഹാരാഷ്ട്ര, രാജസ്ഥാൻ വഴി കേരളത്തിലെത്തി. കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും ചോർന്ന ചോദ്യങ്ങൾ കിട്ടി. കേരളത്തിൽ പഠിക്കുന്ന മകന് കിട്ടിയ ചോദ്യങ്ങൾ, രാജസ്ഥാൻ സ്വദേശി ചൂണ്ടിക്കാണിച്ചതാണ് ആദ്യ പരാതിയിലേക്ക് നയിച്ചത്. രാജസ്ഥാനിലെ സിക്കർ സ്വദേശിയാണ് മകന് കിട്ടിയ ചോദ്യങ്ങൾ അധ്യാപകന്‌ കൈമാറിയത് എൻടിഎയുടെ ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിദഗ്ധർക്ക് മൂന്നുമുതൽ അഞ്ചു ലക്ഷം രൂപ വരെ നൽകിയാണെന്നും പറയുന്നു. മഹാരാഷ്ട്രയിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയാണ് ചോദ്യങ്ങൾ സംഘടിപ്പിച്ചത്. ബിഹാറിൽ സിജെപി സമരത്തിന് എതിരായ 64 കേസുകൾ പിൻവലിച്ചു. 21 കേസുകൾ ബിഹാർ സർക്കാർ പിൻവലിച്ചിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button