Uncategorized

സമരക്കാരെ പൊലീസ് ആക്രമിച്ചതിൽ അമിത് ഷാ മറുപടി പറയണം; പാർലമെൻ്റിൽ ഇന്നും ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ നടത്തിയ സമരത്തെ ക്രൂരമായി നേരിട്ട ദില്ലി പൊലീസ് നടപടിയിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് എതിരായി പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ ഉൾപ്പെടെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം ഉയർത്തും.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പൊതു പരീക്ഷ ബില്ലിൽ സംസാരിക്കാൻ അവസരം നിഷേധിച്ചത് ഉൾപ്പെടെ ഉയർത്തിക്കാട്ടി ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകിയതോടെയാണ് വിദ്യാർഥികൾക്ക് നേരെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത് എന്നതടക്കം ഗുരുതര ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതുവരെ സഭയിൽ എത്താത്തതും ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷ പ്രതിഷേധം. അതേസമയം സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ബില്ല് ലോക്സഭയുടെ പരിഗണനയ്ക്ക് ഇന്ന് എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button