എം ആർ അജിത് കുമാറിന് തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെ കേസിൽ എഡിജിപി എം ആര് അജിത് കുമാറിന് തിരിച്ചടി. സസ്പെന്ഷന് നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിൻ്റെ നടപടി. സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് അജിത് കുമാറിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയത്.
തന്റെ സസ്പെന്ഷന് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എം ആര് അജിത് കുമാര്‍ അടിയന്തര ഹര്‍ജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ പുതിയ ഡിജിപിമാരെ നിശ്ചയിക്കുമ്പോള്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് ലഭിക്കുമെന്നും അത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ കിട്ടിയത്. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.




