Uncategorized

പൊന്‍മുടിയില്‍ വനം സംരക്ഷണ സമിതിയുടെ താല്‍ക്കാലിക ഷെഡ് കാട്ടാന തകര്‍ത്തു

തിരുവനന്തപുരം: പൊന്‍മുടിയില്‍ വീണ്ടും കാട്ടാന ആക്രമണം. വനം സംരക്ഷണ സമിതിയുടെ താല്‍ക്കാലിക ഷെഡാണ് കാട്ടാന തകര്‍ത്തത്. പൊന്‍മുടി കല്ലാര്‍- ഗോള്‍ഡന്‍ വാലി ചെക്ക് പോസ്റ്റിന് സമീപത്തുളള താല്‍ക്കാലിക ഷെഡ് ആന തകര്‍ക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുവെച്ചാണ് അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചത്. ബൈക്ക് യാത്രികരായ ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കല്ലാര്‍ മൊട്ടമൂട് റോഡില്‍വെച്ച് രാവിലെ ഏഴുമണിയോടെയാണ് കാട്ടാന മഹേഷിനെയും മകളെയും ആക്രമിച്ചത്. വളവിലൂടെ ബൈക്കില്‍ വരികയായിരുന്നു മഹേഷ്. ഈ സമയത്ത് മറുവശത്ത് ഓട്ടോറിക്ഷ കണ്ട് പിന്നോട്ട് തിരിയുകയായിരുന്ന ആന ബൈക്ക് കണ്ട് വിരണ്ട് ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന ബൈക്ക് തട്ടിയിടുകയും ഇരുവരും താഴെ വീഴുകയും ചെയ്തു. എന്നാൽ ആന ആക്രമിക്കാന്‍ മുതിരാതെ തിരികെ പോയതോടെയാണ് ഇരുവരും രക്ഷപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button