Uncategorized
ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ആനയെ മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ

കണ്ണൂർ ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. പതിമൂന്നാം ബ്ലോക്കിലെ ഗോപാലന്റെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചെ ആയിരുന്നു ജനവാസ മേഖലയിലെത്തി കാട്ടാന ആക്രമണം നടത്തിയത്.വീടിനോട് ചേർന്ന ഷെഡാണ് കാട്ടാന തകർത്തത്. കഴിഞ്ഞ ദിവസം 11ാം ബ്ലോക്കിലെ വീടിന് നേരെയും കാട്ടാന ആക്രമണം നടത്തിയിരുന്നു. തുടർച്ചയായി കാട്ടാന ആക്രണം നടത്തുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോലും പേടിച്ചുകഴിയുകയാണ് നാട്ടുകാർ. പ്രദേശത്ത് ഭീതി പടർത്തുന്ന മോഴ ആനയെ മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




