Uncategorized
നെടുമ്പാശ്ശേരിയില്‍ മദ്യ ലഹരിയില്‍ യുവാക്കളുടെ പരാക്രമം, സ്‌പൈസ് ജെറ്റ് ജീവനക്കാരികള്‍ക്കെതിരെ അസഭ്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദ്യ ലഹരിയില്‍ യാത്രക്കാരായ യുവാക്കളുടെ പരാക്രമം. മദ്യലഹരിയില്‍ ഇരുമ്പുദണ്ഡുമായാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ഡല്‍ഹിയിലെ സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് പോകുന്ന കേരളാ പൊലീസുകാരെന്ന് പരിചയപ്പെടുത്തിയായിരുന്നു യുവാക്കളുടെ പരാക്രമം. സ്പൈസ് ജറ്റ് ജീവനക്കാരികള്‍ക്കെതിരെയും ഇവര്‍ അസഭ്യം പറഞ്ഞു. സിഐഎസ്എഫ് പരിശോധനയില്‍ യുവാക്കളില്‍ നിന്നും ഇരുമ്പ് ദണ്ഡ് പിടിച്ചെടുത്തു. സിഐഎസ്എഫ് പിടിച്ചുവെച്ച യുവാക്കളെ പിന്നീട് നടപടി എടുക്കാതെ വിട്ടയച്ചു.




