Uncategorized
കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

ശരീരത്തിൽ ഒളിപ്പിച്ച 656 ഗ്രാം സ്വർണ മിശ്രിതവുമായി ജിദ്ദയിൽ നിന്ന് വന്ന യാത്രക്കാരൻ കരിപ്പൂർ പൊലീസിൻ്റെ പിടിയിൽ. മലപ്പുറം പള്ളിക്കൽ സ്വദേശി അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. അബ്ദുറഹ്മാനെ സ്വീകരിക്കാനെത്തിയ രണ്ടു പേരെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ മിശ്രിതവും പ്രതിയെയും കസ്റ്റംസിന് കൈമാറി.




