Uncategorized
സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണം; നടപടിയെടുക്കാത്ത സുരേഷ് ഗോപി എം പിക്കെതിരെ പരാതി

സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ നടപടിയെടുക്കാതെ സുരേഷ് ഗോപി എം പി. സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാണ് സുരേഷ് ഗോപി. ഡീൻ വിപിൻ വിജയിക്കെതിരെ നടപടി എടുക്കാതെ സംരക്ഷിക്കുന്ന സുരേഷ് ഗോപി എം പിക്കെതിരെ പരാതി ഉയർന്നു.ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടി എടുക്കാൻ ചെയർമാൻ തയ്യാറായിട്ടില്ല. 2026 മെയ് മാസത്തിൽ ആണ് ഇൻറ്റേണൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. പരാതി ഉയർന്നിട്ടും ഡീൻ വിപിൻ വിജയിയെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയർമാനായും നിയമിച്ചു. അതിജീവിതയുടെ അന്തസിനെ മാനിക്കാത്തതിനെതിരെ വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.



