22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക്രൂസ് സീസണിൽ കൊച്ചിയിലേക്ക് ആഡംബര കപ്പലുകളുടെ ഒഴുക്ക്; യൂറോപ്യ 2 ന് പിന്നാലെ ആഡംബര കപ്പലായ സെവൻ സീസും തീരത്തെത്തും
Kerala

ക്രൂസ് സീസണിൽ കൊച്ചിയിലേക്ക് ആഡംബര കപ്പലുകളുടെ ഒഴുക്ക്; യൂറോപ്യ 2 ന് പിന്നാലെ ആഡംബര കപ്പലായ സെവൻ സീസും തീരത്തെത്തും

മെയ് വരെയുള്ള ക്രൂസ് സീസണിന് തുടക്കമായതോടെ കൊച്ചി തുറമുഖത്തേക്കും ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി.കഴിഞ്ഞയാഴ്ച എത്തിയ യൂറോപ്യ 2 എന്ന കപ്പലിനെ അനുഗമിച്ച് ഖത്തറിൽ നിന്ന് വലിയ ആഡംബര കപ്പൽ സെവൻ സീസ് ഉടൻ കൊച്ചിയിലെത്തുമെന്നാണ് വിവരം.686 യാത്രക്കാരും 552 ജീവനക്കാരുമാണ് 223 മീറ്റർ നീളമുള്ള ഭീമൻ കപ്പലിലുള്ളത്.കപ്പൽ കഴിഞ്ഞ ദിവസം മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.

മെയ്‌ മാസത്തോടുകൂടി അവസാനിക്കുന്ന ക്രൂസ് സീസണിൽ 20 ആഡംബര കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കപ്പലുകളുടെ വരവിനോടനുബന്ധിച്ച് പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ,കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, ഡ്യൂട്ടിഫ്രീ ഷോപ്പുകൾ,വിദേശനാണ്യ വിനിമയ കൗണ്ടറുകൾ,ശൗചാലയം തുടങ്ങി പ്രീപെയ്ഡ് ഓട്ടോടാക്സി സൗകര്യങ്ങൾ വരെ കൊച്ചിയിലെ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.അടുത്ത കപ്പലുകൾ എത്തുമ്പോഴേക്കും കൂടുതൽ സേവന സൗകര്യങ്ങൾ ടെർമിനലിൽ ഒരുങ്ങും.

നേരത്തെ 257 സഞ്ചാരികളും 372 കപ്പൽ ജീവനക്കാരുമായി യൂറോപ്യ2 എന്ന ആഡംബര കപ്പൽ കൊച്ചിയിലെത്തിയിരുന്നു.താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകൾ എന്നിവയൊക്കെയായി ഊഷ്മളമായ വരവേൽപ്പായിരുന്നു കപ്പലിലെ സഞ്ചാരികൾക്ക് ഒരുക്കിയിരുന്നത്.

Related posts

ശൈത്യകാല സമയപ്പട്ടികയായി ; ഗൾഫ്, കോലാലംപൂർ, ബാങ്കോക്ക് മേഖലയിലേക്ക്‌ കൂടുതൽ സർവീസുകൾ

Aswathi Kottiyoor

ലഹരിവിരുദ്ധ ബോധവത്ക്കരണ വാഹന റാലി ഇന്ന് (29 ഒക്ടോബർ)

Aswathi Kottiyoor

ജില്ലയിൽ 21 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി: മന്ത്രി വീണ ജോർജ്

Aswathi Kottiyoor
WordPress Image Lightbox