Uncategorized

കണിച്ചാർ – ഏലപ്പീടികയിലെ കർഷകന്റെ 26 വർഷത്തെ പോരാട്ടത്തിന് പഞ്ചായത്തിന്റെ ഇടപെടലിലൂടെ പരിഹാരമാകുന്നു.

കണിച്ചാർ : ഏലപ്പീടികയിലെ കർഷകനായ സ്റ്റാൻലി ജോസഫിന്റെ കൃഷിയിടത്തിൽ 26 വർഷം മുൻപാണ് വന അതിർത്തി നിച്ഛയിക്കുന്ന ജണ്ട, വകുപ്പ് സ്ഥാപിച്ചത്. ഇതുമൂലം കർഷകന് 35 സെന്റ് സ്ഥലം ആകെ വിസ്തൃതിയിൽ കുറവ് വന്നു.
വിഷയം വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പ്രസ്തുത സ്ഥലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ, പഞ്ചായത്ത്‌ അസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സിനോ ജോസ്, വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ, സിന്ധു ചിറ്റേരി എന്നിവർ സന്ദർശിക്കുകയും തുടർന്ന് മന്ത്രിതലത്തിൽ ഇടപെടലുകൾ നടത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
ആത്മഹത്യാ ശ്രമം ഉൾപ്പെടെ നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഈ കർഷകന് നാളിതുവരെ നീതി ഏറെ അകലങ്ങളിൽ ആയിരുന്നു.

കണിച്ചാർ പഞ്ചായത്ത്‌ ഭരണസമിതി വൈദ്യുതി പാർലമെന്ററികാര്യ -പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫുമായി വിഷയം സംസാരിക്കുകയും തുടർന്ന് അദ്ദേഹം വിഷയം വനംവകുപ്പ് മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ജണ്ടകൾ പൊളിച്ച് നീക്കാൻ വഴിയൊരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button