Uncategorized

ആ സഹായം വേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ; കൊച്ചിയിലെ വിവാദ തൂഫാന്‍ യോഗത്തില്‍ പ്രതികരണം, വിശദീകരണവുമായി സംഘാടകർ

കൊച്ചി: കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാൻ യോഗം സ്വകാര്യപരിപാടി എന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്. ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നടന്ന ഗുണ്ടകളുടെ യോഗത്തെ കുറിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓപ്പറേഷൻ തൂഫാന്റെ പേരിൽ ക്രിമിനൽ കേസ് പ്രതികളെ ഉൾപ്പെടുത്തി കൊച്ചിയിൽ യോഗം വിളിച്ച സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. കെ സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്ന് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറഞ്ഞു. കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ സുധാകരനെ കാണാൻ അനുവാദം ചോദിച്ചത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് നൂറോളം പേരെത്തി. മുമ്പ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുതെന്നും സുഹൈൽ ഷാജഹാൻ പറയുന്നു. എകെജി സെന്‍റര്‍ ആക്രമണ കേസ് പ്രതിയാണ് സുഹൈൽ ഷാജഹാൻ. കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button