Uncategorized

പേരാവൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

പേരാവൂർ:പേരാവൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും പേരാവൂർ കാർഷിക വിപണന ആഴ്‌ച ചന്തയുടെ ഉദ്ഘാടനവും നടന്നു.

പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ച് നടന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്‌ടർ പി അശ്വതി പദ്ധതി വിശദീകരണം നടത്തി.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. പി നുറുദ്ധീൻ,ഷീബ ഗോപിനാഥ്,അബ്ദു‌ൽ റഷീദ്,റാണി ടോമി, സ്‌മിത ബേബി സോജ, പേരാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്,സിഡിഎസ് ചെയർപേഴ്‌സൺ ഷൈനി മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചന്റ് ചേംബർ പ്രസിഡൻറ് കെ എം ബഷീർ, കൃഷി ഓഫീസർ ഷെറിൻ ജോസ്, പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ രജീഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button