Uncategorized
വയൽക്കിളി സമരം ; സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെയുള്ള 28 പേരെ യും വെറുതെ വിട്ടു.

കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾ പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോ ടതിയുടേതാണ് ഉത്തരവ്.
ദേശീയപാതാ വികസനത്തിനായി കീഴാറ്റൂരി ലെ വയൽ നികത്തുന്നതിനെതിരേ വയൽക്കി ളികൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാ യിരുന്നു പ്രക്ഷോഭം. 2018 മാർച്ച് 14ന് കീഴാറ്റൂ രിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കാ ൻ എത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെ യും ഇവർ തടഞ്ഞിരുന്നു.




