Uncategorized
‘ഇതിന് മുമ്പ് ബീഫ് വാങ്ങിയിട്ടുണ്ടോ? എവിടെ നിന്ന് കിട്ടി?’ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തത് ബീഫ് പാകം ചെയ്തതിന്; ഓടി രക്ഷപ്പെട്ടവർക്കായ് തെരച്ചിൽ

ലക്നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ബീഫ് പാകം ചെയ്തതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഓടി രക്ഷപെട്ട നാല് പുരുഷന്മാർക്കായി തിരച്ചിൽ തുടരുന്നു. ഗോവധ നിരോധന നിയമപ്രകാരമാണ് കേസ്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. കുടുംബാഗങ്ങളിലൊരാൾ കൊണ്ടുവന്ന ബീഫാണ് പാകം ചെയ്തതെന്ന് സ്ത്രീകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മാംസം എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ഇതിനു മുൻപും ഇവർ ഇത്തരത്തിൽ മാംസം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.



