Uncategorized

ചിറ്റാരിപ്പറമ്പിൽ വീട്ടിനുള്ളിൽ കയറി അതിഥി തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

ചിറ്റാരിപ്പറമ്പ്: വീട്ടിനുള്ളിൽ ഓടി കയറിയ അതിഥി തൊഴിലാളി കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മധ്യപ്രദേശ് സ്വദേശി വിരേന്ദ്ര സിംഗിനെ (24) പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വലിയ വെളിച്ചത്തെ ഗ്ലാസ് കടയിലെ തൊഴിലാളിയാണ് വിരേന്ദ്ര സിംഗ്. മാനന്തേരി കാവിൻ മൂലയിലെ പഞ്ചായത്ത് കുളത്തിന് സമീപത്തെ പുതിയേടത്ത് വേണു നമ്പ്യാരുടെ വീട്ടിനുള്ളിലേക്കാണ് രാത്രി ഏഴ് മണിയോടെ വീരേന്ദ്ര സിംഗ് ഓടി കയറിയത്. മുൻവശത്തെ വാതിൽ അടക്കാൻ ശ്രമിക്കുന്ന അതിഥി തൊഴിലാളിയെ കണ്ട് അടുക്കളയിലുണ്ടായിരുന്ന വേണു നമ്പ്യാരുടെ ഭാര്യ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കുളിമുറിയിലായിരുന്ന വേണു നമ്പ്യാരും ബഹളം കേട്ട് പുറത്തേക്ക് ഓടി. വീട്ടിനുള്ളിൽ നിന്ന് വീരേന്ദ്ര സിംഗ് അലമാരയുടെ ഗ്ലാസ് പൊട്ടിച്ച് സ്വയം കഴുത്ത് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ണവം പോലീസിൽ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പോലീസാണ് രക്തത്തിൽ കുളിച്ച വീരേന്ദ്ര സിംഗിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button