Uncategorized
‘സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെ, പിടിവീഴില്ലെന്ന് തന്നുവിട്ടവർ ഉറപ്പ് നൽകി’: പ്രതിയുടെ മൊഴി

മലപ്പുറം: കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി കരിപ്പൂരിൽ സ്വർണകടത്തിനിടെ പിടിയിലായ പ്രതിയുടെ മൊഴി. സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണ് എന്നാണ് മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം ആണ് മൊഴി നൽകിയത്.
വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായി അസ്‌ലം പൊലീസിനോട് പറഞ്ഞു. കസ്റ്റംസിന്റെ പിടിവീഴില്ലെന്നും കൊടുത്തു വിട്ടവർ ഉറപ്പ് നൽകി. അസ്ലം കൊണ്ട് വന്ന സ്വർണം പിടികൂടിയത് പൊലീസ്. കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വർണം എയർപോർട്ടിന് പുറത്തെത്തിച്ചു.
ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടികൂടിയത്. കേസ് പ്രിവന്റീവ് കസ്റ്റംസിന് കൈമാറി.




