Uncategorized
ഓടിക്കയറിയത് മസിനഗുഡിയിലെ ഒരു വീട്ടിലേക്ക്; രാത്രിയെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഇറങ്ങിയോടി വീട്ടുകാര്‍

മസിനഗുഡി: സമയം രാത്രി 9.30, മുതുമല കടുവ സങ്കേതം മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെല്വപ്പാ കോളനിയില്‍ ശിവകുമാറിന്റെ വീട്. വീട്ടുകാരാരും പ്രതീക്ഷിക്കാതെ അവിടേക്ക് ഒരു അതിഥി ഓടിക്കയറി.
ആളെ കണ്ടതോടെ ഞെട്ടിത്തരിച്ച് എല്ലാവരും ജീവനും കൊണ്ട് പുറത്തേക്കോടി. നായുടെ പിന്നാലെ ഓടിയെത്തിയ പുലിയാണ് പാതിരാത്രി വീട്ടിലേക്ക് ഓടിക്കയറിയത്. നായയെ ഓടിച്ചെത്തിയ പുലി വീട്ടിനുള്ളില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ പുറത്തിറങ്ങി വീടടച്ചു.
തുടര്‍ന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം റേഞ്ച് ഓഫീസര്‍ വി രാജന്റെ നേതൃത്വത്തില്‍ മസിനഗുഡി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുതുമല ഫീല്‍ഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും നിര്‍ദേശപ്രകാരം ഇന്ന് പുലര്‍ച്ചെ 2.30-നാണ് പുലിയെ കൂട്ടിലാക്കിയത്. പിന്നീട് സീഗൂര്‍ വനത്തില്‍ പുലിയെ തുറന്നുവിട്ടു.




