Uncategorized
ഐ. ജെ. എം. ഹയർ സെക്കൻഡറി സ്കൂളിൽ വായനവാരം, വിദ്യാരംഗം കലസാഹിത്യവേദി, വിവിധ ക്ലബ്ബുകൾ ഇവയുടെ ഉദ്ഘാടനം നടന്നു.

കൊട്ടിയൂർ ഐ. ജെ. എം. ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 19 ന് രാവിലെ 10 മണിക്ക് വായനവാരം, വിദ്യാരംഗം കലാ സാഹിത്യവേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടന്നു.
ഫ്ലവേഴ്സ് ടി. വി. കോമഡി ഉത്സവം ഫെയിം പ്രസാദ് പൂതാടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ഷിന്റോ കുളങ്ങര അധ്യക്ഷനായ ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് ലിസ്സി എം.ജെ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. തോമസ് എം. യു. വായനദിനസന്ദേശം നൽകി. പി. ടി. എ. പ്രസിഡന്റ് ബോജോ തോമസ്, എം. പി. ടി. എ. പ്രസിഡന്റ് സൗമ്യ സജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, പ്രസാദ് പൂതാടിയുടെയും സംഘത്തിൻ്റേയും സംഗീതശില്പശാല എന്നിവ സംഘടിപ്പിച്ചു. മലയാളം അധ്യാപിക സി.മിനി ജോയ് നന്ദി അർപ്പിച്ചു.




