Uncategorized

മാക്കൂട്ടം ചുരത്തിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് ബാംഗ്ലൂർ സ്വദേശി മരിച്ചു. അപകടം കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ.

ഇരിട്ടി : മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗ്ലൂരു സ്വദേശി മരിച്ചു. ബംഗ്ലൂരു എസ് ആർ നഗരിലെ താമസക്കാരനായ രോഹിതാണ്(29) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു ഇവരെ വീരാജ്പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാക്കൂട്ടം ചുരം പോലീസ് ചെക്ക്പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം കൊട്ടിയൂർ ദർശനം കഴിഞ്ഞ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലൂരിലേക്ക് തിരിച്ചു പോകുന്നതിനിടെ കുടകിൽ ചെങ്കൽ ഇറക്കി തിരികെ കൂട്ടുപുഴയിലേക്ക് വരികയായിരുന്ന മിനി ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രോഹിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button