24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം
kannur

തലശേരി – എടക്കാട് പാലം പണി: 3 ട്രെയിൻ റദ്ദാക്കി, എട്ടെണ്ണത്തിന്‌ നിയന്ത്രണം

കണ്ണൂർ > തലശേരി – എടക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ പാലം പണി നടക്കുന്നതിനാൽഞായറാഴ്‌ച‌ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. മൂന്ന് ട്രെയിനുകൾറദ്ദാക്കി. തൃശൂർ – കണ്ണൂർ എക്‌സ്‌പ്രസ് (16609), കണ്ണൂർ – ഷൊർണൂർ എക്‌സ്‌പ്രസ് (06456), കോഴിക്കോട് – കണ്ണൂർ എക്‌സ്‌പ്രസ്‌ (06481) എന്നിവ ഞായറാഴ്‌ച ഓടില്ല.

എറണാകുളം – കണ്ണൂർ എക്‌സ്‌പ്രസ് (16305) കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഓടില്ല. നാഗർകോവിൽ – മംഗളൂരു ഏറനാട് (16606) വടകരക്കും മംഗളൂരുവിനുമിടയിൽ ഓടില്ല. ചെന്നൈ – മംഗളൂരു എഗ്മോർ (16159), കോയമ്പത്തൂർ – മംഗളൂരു എക്‌സ്‌പ്രസ് (16323) കോഴിക്കോട് യാത്ര അവസാനിപ്പിക്കും.

എറണാകുളം – നിസാമുദ്ദീൻ മംഗള (12617) രണ്ട് മണിക്കൂർ വൈകി ഓടും. കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് ഒരുമണിക്കൂർ വൈകി പുറപ്പെടും. കണ്ണൂർ – ചെറുവത്തൂർ (06469) എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ കണ്ണൂരിൽനിന്ന് ഒന്നര മണിക്കൂർ വൈകി രാത്രി ഏഴിനാണ്‌ പുറപ്പെടുക.

Related posts

പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന്; ഗോ​ത്രസാ​ര​ഥി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

Aswathi Kottiyoor

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈഡേ പ്രഖ്യാപിച്ചു…………

Aswathi Kottiyoor

ചാ​വ​ശേ​രി​യി​ലെ സം​ഘ​ർ​ഷം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox