Uncategorized

കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ കാർ താഴ്ചയിലേക്ക് പതിച്ചു ; ഡ്രൈവർ ഉറങ്ങിയത് അപകടകാരണം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

കുറ്റ്യാടി: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്‌ചയിലേക്ക് പതിച്ചു. കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിലാണ് സംഭവം നടന്നത്.

നിയന്ത്രണം വിട്ട വാഹനം റോഡരികിലെ പോസ്റ്റും ചെടികളും തകർത്ത് പുഴയോരത്തുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സമീപത്ത് ശക്തമായ ഒഴുക്കുള്ള പുഴയുണ്ടായിരുന്നെങ്കിലും കാർ മരങ്ങൾക്കിടയിലും മറ്റും തങ്ങിനിന്നതിനാൽ പുഴയിലേക്ക് പതിക്കാതെ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button