Uncategorized

തൃശൂരിൽ വാട്ടര്‍ അതോറിറ്റിയിലെ ക്ലാരിഫയറിൽ വീണ് 46കാരന് ദാരുണാന്ത്യം; കാൽ തെറ്റി വീണതാകാമെന്ന് നിഗമനം

തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. മേലൂർ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്. കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ വച്ചായിരുന്നു അപകടം. കാൽതെറ്റി ക്ലാരിഫയർ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹപ്രവർത്തകരുടെ ശ്രദ്ധിയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജോസഫിനെ ക്ലാരിഫയറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മാള ഫയർ എൻട്രൻസ് സംഘമാണ് ജോസഫിൻ്റെ മൃതദേഹം പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button