Uncategorized

പാസ്കോ ബസിന്റെ പോക്കിലൊരു പന്തികേട്, പരിശോധനയിൽ കണ്ടെത്തിയത് ഡ്രൈവറുടെ അരയിൽ കുപ്പി, 60കാരൻ അറസ്റ്റ്

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍ പിടിയില്‍. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടക്കലിലേക്ക് വരുകയായിരുന്നു ബസ് ഡ്രൈവറാണ് പിടിയിലായത്. ബസ് ഓടിക്കുന്നതിൽ പന്തികേട് തോന്നിയതിന് പിന്നാലെ സംശയം തോന്നിയ യാത്രക്കാരാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടാണോ ബസ് ഓടിക്കുന്നതെന്ന് സംശയമുണ്ടെന്ന് പൊലീസിന് വിവരം നൽകിയത്.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ച പകല്‍ 11.40ഓടെ വലിയപറമ്പുവച്ച് ബസ് തടഞ്ഞുനിര്‍ത്തി കോട്ടക്കൽ പൊലീസ് ഡ്രൈവറെ പരിശോധനക്ക് വിധേയനാക്കി. മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ നടത്തിയ ദേഹപരിശോധനയില്‍ അരയില്‍ ഒളിപ്പിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു. ഡ്രൈവര്‍ അബ്ദുല്‍ നാസറിനെതിരെ (60) കേസെടുത്ത പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കല്‍-പെരിന്തല്‍മണ്ണ റൂട്ടില്‍ ഓടുന്ന പാസ്‌കോ ബസിലെ ഡ്രൈവറാണ് ഇയാള്‍. ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ എന്‍. രാംദാസ്, എ.എസ്.ഐ ഹബീബ, സി.പി.ഒ ബിനു കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button