Uncategorized

മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തി”; റാന്നിയിൽ 58കാരന് ആൾക്കൂട്ട മർദനം,

പത്തനംതിട്ട: റാന്നിയിൽ 58കാരന് ആൾക്കൂട്ട മർദനം. വർഗീസ് മാത്യു എന്നയാൾക്കാണ് ക്രൂരമർദനമേറ്റത്. മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇയാളെ നഗ്നനാക്കി മർദിച്ചത്.

ജൂൺ ഏഴിന് രാത്രിയാണ് ബിജു എന്ന വർഗീസ് മാത്യുവിന് നേരെ ആൾക്കൂട്ട മർദനമുണ്ടായത്. റാന്നി കരിങ്കുറ്റിയിൽ വച്ചായിരുന്നു മർദനം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചു. എന്നാൽ, ആൾക്കൂട്ട മർദനത്തിന് കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അതേസമയം, ബിജു നേരത്തെയും നഗ്നതാ പ്രദർശനം നടത്തുകയും മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ബിജുവിനെതിരായ നാട്ടുകാരുടെ പരാതിയിൽ റാന്നി പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button