ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്.
ഇത്ര ഗുരുതര കുറ്റകൃത്യ ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി. മാർച്ച് 27 നാണ് പ്രശോഭ് വത്സനെതിരെ പരാതി ഉയർന്ന് വന്നത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിൽ എന്നിവരുമായുള്ള ബന്ധം പറയഞ്ഞും ഭീഷണിപ്പെടുത്തിയതായി പരാതിയി. പറയുന്നു. വിഷയം ചർച്ചയായതോടെ മുഖം രക്ഷിക്കാനായി ഡി സി സി നേതൃത്വം ഇടപെട്ട് ഇയാളെ പുറത്താക്കിയിരുന്നു. എസ് എസ് എസ് ടി പീഡനം നിരോധന നിയമം ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.




