എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

കേളകം :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം ജി എം ശാലേം സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യo വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ആഘോഷങ്ങൾ നടത്തിയത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേളകം കൃഷി ഓഫീസർ ജിഷ മോൾ എം നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ ടി.വി. ജോണി ചടങ്ങിൽ പരിസ്ഥിതി സന്ദേശം നൽകി .തുടർന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ചുകൊണ്ട് സ്കൂൾ മാനേജർ റവ:ഫാദർ ജിനു ജോൺ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു. കുമാരി ക്രിസ് എലിസമ്പത്ത് പരിസ്ഥിതി സന്ദേശവും കുമാരി എസ്തേർ മേരി പരിസ്ഥിതികവിതയും ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീജ എം.ടി. നന്ദി പ്രകാശനവും നടത്തി.
വരും ദിവസങ്ങളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു




