കോയമ്പത്തൂരില്‍ നടന്ന സ്ഫോടനം ചാവേറാക്രമണം ആണെന്നതിന്റെ വ്യക്തമായ സൂചന പോലീസിനു ലഭിച്ചു. സ്ഫോടനത്തില്‍ മരിച്ച ജമേഷ മൂബിന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം കണ്ടെടുത്തു.
തന്റെ മരണവിവരം അറിഞ്ഞുകഴിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കണം എന്നായിരുന്നു സ്റ്റാറ്റസിലെ വാചകങ്ങള്‍. സ്ഫോടനം നടക്കുന്നതിന്റെ തലേദിവസമാണ് ഇയാള്‍ ഇത് സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്തത്.
മൂബിന്റെ മൃതദേഹത്തില്‍ കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ഇയാളുടെ 13 ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രങ്ങള്‍, കളക്ട്രേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള രേഖകള്‍ കണ്ടെടുത്തു. പ്രതികള്‍ വന്‍ സ്ഫോടനം ലക്ഷ്യമിട്ടിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.
അറസ്റ്റിലായ പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടോ എന്നും പോലിസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
അഞ്ചു പേരെകൂടി കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.